ചരിത്രാവിഷ്കാരങ്ങളെ പുനഃപരിശോധിക്കണം: ഗവർണർ
കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിലവിലുള്ള ചരിത്രാവിഷ്കാരങ്ങളെ പുനഃപരിശോധിക്കുകയും, അവയെ വിമർശനാത്മകമായി വിലയിരുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു. അധിനിവേശകരുടെ 'താല്പര്യങ്ങൾക്ക്' അനുസരിച്ച് എഴുതപ്പെട്ടവയാണ് പല ചരിത്രരേഖകളും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. പി. രാധാകൃഷ്ണൻ നായർ രചിച്ച "10000 വർഷത്തെ ഭാരത ചരിത്രം: സത്യവും മിഥ്യയും" എന്ന പുസ്തകം പുറത്തിറക്കിയ ശേഷം അദ്ദേഹം സംസാരിക്കുകയായിരുന്നു.
തന്റെ പ്രസംഗത്തിൽ, ഇന്ത്യയുടെ രേഖപ്പെടുത്തിയ ചരിത്രത്തിന്റെ വലിയൊരു ഭാഗം അധിനിവേശകരുടെ കാഴ്ചപ്പാടിൽ നിന്നാണ് എഴുതപ്പെട്ടതെന്നും, ഇത് പലപ്പോഴും തലമുറകളായി ചോദ്യം ചെയ്യാതെയാണ് സ്വീകരിക്കപ്പെട്ടതെന്നും ഗവർണർ പറഞ്ഞു. "അധിനിവേശകർ തങ്ങളുടെ പ്രവർത്തനങ്ങളെ ന്യായീകരിക്കുന്ന രീതിയിൽ ചരിത്രം എഴുതുന്നത് സാധാരണമാണ്," എന്നും അദ്ദേഹം പറഞ്ഞു. ഭാരതം, മറ്റ് പല സംസ്കാരങ്ങളിലേതുപോലെ മറ്റു നാടുകൾ അധിനിവേശം ചെയ്ത് സ്വന്തം ചരിത്രം ചുമത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം വക്രതകൾ കോളനിയൽ കാലഘട്ടത്തിലൊതുങ്ങുന്നില്ലെന്നും, അതിനുമുമ്പേക്കു നീളുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. "ആര്യൻ അധിനിവേശ സിദ്ധാന്തം" പോലുള്ള വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ട ആശയങ്ങൾ മതിയായ തെളിവുകളില്ലാതെ തന്നെ ദശാബ്ദങ്ങളായി അക്കാദമിക് മേഖലയിൽ പ്രചരിപ്പിക്കപ്പെട്ടതായി അദ്ദേഹം സൂചിപ്പിച്ചു.
മാക്സ് മുള്ളർ പോലുള്ള പണ്ഡിതരെ പരാമർശിച്ച ഗവർണർ, ചില വിദേശ ചരിത്രകാരന്മാർ ഇന്ത്യൻ ഗ്രന്ഥങ്ങളും സംസ്കാരവും വ്യാഖ്യാനിച്ച രീതികൾ പിന്നീട് തെറ്റുകൾക്കും പക്ഷപാതങ്ങൾക്കും വിധേയമായതായി കണ്ടിട്ടുണ്ടെന്നും പറഞ്ഞു. സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്ക് ഇത്തരം ചരിത്രാവിഷ്കാരങ്ങളെ പുനഃപരിശോധിക്കാൻ അവസരം ഉണ്ടായിരുന്നുവെങ്കിലും, പലപ്പോഴും പഴയ മാതൃകകളിൽ തന്നെ ആശ്രയിച്ചു വന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യാനന്തര അക്കാദമിക് പ്രവണതകളിലും ആവശ്യമായ തിരുത്തലുകൾ വന്നില്ലെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. ചരിത്ര വ്യാഖ്യാനങ്ങളെ പുനഃപരിശോധിക്കാൻ നടത്തുന്ന ശ്രമങ്ങൾ പലപ്പോഴും യുക്തിസഹമായ അടിസ്ഥാനമില്ലാതെ എതിർക്കപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സാംസ്കാരിക തുടർച്ചയെ എടുത്തുകാട്ടിയ ഗവർണർ, ഈ സാംസ്കാരിക ഐക്യതയാണ് ദേശീയ ഐക്യത്തിന്റെ അടിസ്ഥാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്ത്, ദേശീയ പ്രതീകങ്ങളോടും സാംസ്കാരിക പൈതൃകത്തോടും ഉള്ള ആദരവാണ് ശക്തമായ ദേശീയ തിരിച്ചറിവിന് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഇൻഡോനേഷ്യ പോലുള്ള രാജ്യങ്ങളിൽ മതഭൂരിപക്ഷം വ്യത്യസ്തമായിരുന്നാലും സാംസ്കാരിക പാരമ്പര്യങ്ങൾ നിലനിൽക്കുന്നതിന്റെ ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി.
ചരിത്രത്തെ വ്യക്തതയോടും കൂടി പുനരാവിഷ്കരിക്കാൻ പണ്ഡിതന്മാരും വിദ്യാർത്ഥികളും പൊതുജനങ്ങളും സജീവമായി മുന്നോട്ടുവരണമെന്ന് ഗവർണർ ആഹ്വാനം ചെയ്തു. തെളിവുകളെയും സമതുലിതമായ കാഴ്ചപ്പാടിനെയും അടിസ്ഥാനമാക്കിയുള്ള ചരിത്രബോധം ഉറപ്പാക്കാൻ സംയുക്ത ശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മെയർ വി. വി. രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ഗോവ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള, ജസ്റ്റിസ് കെ. പി. ബാലചന്ദ്രൻ, ചരിത്രകാരൻ ഡോ. ടി. പി. ശങ്കരൻ കുട്ടി നായർ, എഴുത്തുകാരൻ ഡോ. ജോർജ് ഓണക്കൂർ എന്നിവർ പങ്കെടുത്തു.
*******
Governor Calls for Re-examining Historical Narratives
The honourable Governor of Kerala, Shri Rajendra Vishwanath Arlekar has called for re-examining the present historical narratives and critically examining them as they were penned by invaders to suit their 'interests'. He was speaking after releasing the book "10000 Years of Bharatiya History: Truth and Myth" authored by Dr. P. Radhakrishnan Nair here today.
In his address, the Governor said that much of India's recorded history had been written by invaders, often reflecting their perspectives and interests. He observed that such narratives frequently led to distortions, which were accepted unquestioningly over generations. "It is common for invaders to write history in a manner that justifies their actions," he said, adding that India, unlike many other civilizations, did not have a tradition of invading other lands and imposing its version of history.
The Governor highlighted how these distortions were not just limited to colonial narratives but extended further back in time. He pointed to widely debated theories such as the Aryan invasion theory, which, he said, had been presented without sufficient evidence and propagated through academic systems for decades. He recalled his own school days when such ideas were taught as unquestionable facts, illustrating how deeply embedded these perspectives had become.
Referring to scholars like Max Müller, the Governor remarked that interpretations of Indian texts and culture by some foreign historians had later been questioned for inaccuracies and bias. He stressed that independent India had an opportunity to reassess such narratives but often continued to rely on inherited frameworks. He also expressed concern that even in post -independence academic trends, necessary corrections were not made. He argued that efforts to revisit historical interpretations are sometimes met with resistance, often without substance.
Emphasizing cultural continuity, the Governor described India as a civilization bound by shared cultural and philosophical traditions. He noted that this cultural identity transcends religious differences and forms the basis of national unity. Drawing a comparison with other countries, he said that respect for national icons and cultural heritage is essential for fostering a strong sense of identity. Citing examples from countries like Indonesia, he highlighted how cultural traditions continue to be preserved even in societies with different religious majorities.
The Governor urged scholars, students, and the public to actively participate in rediscovering and presenting India's history with clarity and authenticity. He called for a collective effort to ensure that historical understanding is based on evidence and a balanced perspective. The function was presided over by Mayor V. V. Rajesh and attended by prominent personalities including former Goa Governor Adv P. S. Sreedharan Pillai, Justice K. P. Balachandran, historian Dr. T. P. Sankaran Kutty Nair, and writer Dr. George Onakkoor.
*****




