India as a nation has risen above history: S. Gurumurthy

Noted columnist and prominent nationalist thinker Shri S. Gurumurthy said that intelligent nations rise above history whereas the less fortunate ones are hostages of history. He was delivering the speech Operation Sindoor: Paradigm shift from Candle light to Brahmos' here in Rajbhavan today.

Shri Gurumurthy said that India has evolved the idea of nationhood which is based on mutual respect towards all religious communities, whereas the idea of nationhood of Pakistan is based singly on 'hatred towards India'. 'While Pakistan has a theology which has become a political ideology, India has developed a philosophy of nationhood', said Shri Murthy.

Lauding the efforts of the Prime Minister Narendra Modi towards Atmanirbhar Bharat, sh Murthy said that about 32 % of India's defence equipment are 'Made in India' which has made a huge impetus in the strategic dimensions of India's defence preparedness. The honourable Governor Sh Rajendra Viswanath Arlekar presided over the function.

Earlier the family members of the slain Ramachandran, who was a victim of Pahalgam terror strike, was honoured by the Governor.

*****

ഭാരതം ചരിത്രത്തിന് മേൽ ഉയർന്ന രാജ്യം: എസ്. ഗുരുമൂർത്തി


ബൗദ്ധിക നിലവാരമുള്ള രാജ്യങ്ങൾ ചരിത്രത്തിന് മേൽ ഉയരുന്നു, മറ്റുള്ളവ ചരിത്രത്തിന്റെ തടവുകാരായി തുടരുന്നു. എഴുത്തുകാരനും ദേശീയവാദിയുമായ ശ്രീ എസ്. ഗുരുമൂർത്തി പറഞ്ഞു,

"ഓപ്പറേഷൻ സിന്ദൂർ: മെഴുകുതിരി വെളിച്ചത്തിൽ നിന്ന് ബ്രഹ്മോസ് വരെ" എന്ന വിഷയത്തിൽ ഇന്ന് രാജ്ഭവനിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിവിധ മതങ്ങളുടെയും സമുദായങ്ങളുടെയും പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും കോർത്തിണക്കിയതാണ് ഇന്ത്യൻ ദേശീയതയുടെ അന്തസത്ത.
എന്നാൽ ഇന്ത്യാ വിരോധം മാത്രമാണ് പാകിസ്ഥാന്റെ ദേശീയത.

പാകിസ്ഥാൻ മതാടിസ്ഥാനത്തിൽ മാത്രം മുന്നോട്ട് നീങ്ങുന്നു. എന്നാൽ ദാർശനികതയിൽ കെട്ടിപ്പെടുത്ത ഒരു ദേശീയ ബോധമാണ് ഇന്ത്യയെ മുന്നോട്ടു നയിക്കുന്നത്.

ആത്മനിർഭർ ഭാരതത്തിനായുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ പ്രകീർത്തിച്ച ശ്രീ ഗുരുമൂർത്തി ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിന്റെ 32% വും തദ്ദേശീയമായി 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയിലൂടെ നിർമ്മിച്ചവയാണെന്ന് പറഞ്ഞു. ഭാവിയിൽ കൃത്യതയാർന്ന തന്ത്രപ്രധാന ഇടപെടലുകൾക്ക് ഇത് ഏറെ ഗുണപ്പെടുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ചടങ്ങിൽ ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അദ്ധ്യക്ഷത വഹിച്ചു.

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ കുടുംബാംഗങ്ങളെ ഗവർണർ ആദരിച്ചു.

*****